Latest News

മെയിന്‍ റോഡിന്റെ ശോച്യാവസ്ഥ: യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

പയ്യന്നൂര്‍: മെയിന്‍ റോഡിന്റെ ശോ.നീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോ ണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ പി. ഡബ്ല്യു.ഡി ഓഫീസ് ഉപ രോധിച്ചു.
പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയറെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റോഡ് വികസനത്തിനായി മൂന്നുകോടി രൂപ ചെലവഴിക്കാനായി ബജറ്റില്‍ തുക നീക്കിവെച്ചിരുന്നു. മെയിന്‍ റോഡിന്റെ കരിഞ്ചാമുണ്ഡി അറ മുതല്‍ റെയില്‍വെ ഗേറ്റ്വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കുമെന്ന് വാഗ്ദാനം നടപ്പായില്ല. കഴിഞ്ഞ മഴക്കാലത്ത് ടൗണിന്റെ പല ഭാഗങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയായിരുന്നു. മഴയെത്താന്‍ ദിവസങ്ങള്‍ മാത്രം ബാ ക്കിനില്‍ക്കെ ഇത്തവണയും വി ഷ യത്തെ ഗൗരവത്തിലുള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ ത്തകര്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നുംയോഗത്തില്‍ മുന്നറിയിപ്പ് നല്കി.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപരോധ സമരം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിച്ചു.

No comments:

Post a Comment