Latest News

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് മര്‍ദ്ദനം: യുവാവിനെതിരെ കേസ്

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്ത അയല്‍വാസിയാ യ യുവാവിനെതിരെ യുവതിയു ടെ പരാതിയില്‍ പോലീസ് കേ സെടുത്തു.കോറോം കായക്കാംതട ത്തെ നാല്‍പതുകാരിയുടെ പരാതിയിലാണ് അയല്‍വാസിയായ രാജന്റെ പേരില്‍ പോലീസ് കേ സെടുത്തത്.
ഇക്കഴിഞ്ഞ എട്ടിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ വീട്ടില്‍ വരുന്നതിനെ ചോദ്യം ചെയ്തതിന് യുവതിയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്ര മി ക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ ദ്ദനത്തില്‍ പരുക്കേറ്റ യുവതി പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ചികിത്സയിലായിരുന്നു.

No comments:

Post a Comment