Latest News

രാമന്തളി മാലിന്യ പ്രശ്‌നം: ഉടന്‍ നടപടി വേണം-എം.എസ്.എഫ്

പയ്യന്നൂര്‍: സമരം അറുപത് ദിവസം പിന്നിട്ടിട്ടും രാമന്തളിയിലെ മാലിന്യ പ്രശ്‌നത്തില്‍ അധികൃതരുടെ നിസംഗതയ്‌ക്കെതിരെ എം.എശ്.എഫ്. പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയം അവവതരിപ്പിച്ചു. ഒരു നാടിന്റെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിനുനേരെ അധികാരികളുടെ മൗനം നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌ന പരിഹാരത്തിന് ത്വരിത നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പാസില്‍ ഞെക്ലിയുടെ അധ്യക്ഷതയില്‍ കെ.ടി. സഹദുള്ള ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പ്രവര്‍ത്തന ഫണ്ട് ശേഖരണം മണ്ഡലതല ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ഫാസിലിന് കൈമാറി കാട്ടൂര്‍ ഹംസ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ എം.എസ്.എഫ് കണ്ണൂര്‍ജിലല്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷജീര്‍ ഇഖ്ബാലിനെ ആദരിച്ചു. എസ്.എ. ഷുക്കൂര്‍ ഹാജി, ഫായിസ് കവ്വായി, മുഫീദ് ഖാലിദ്, ജലീല്‍ പുളിങ്ങോം, ജുനൈസ്, റിയാസ്, അസഹ്ദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആസിഫ് പെടേന സ്വാഗതവും അന്‍സാര്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment