Latest News

റേഷന്‍ കാര്‍ഡ് വില വര്‍ദ്ധന പിന്‍വലിക്കണം- കെ.എസ്.എസ്.പി.എ

പയ്യന്നൂര്‍: പതിവില്ലാത്ത വിധം റേഷന്‍ കാര്‍ഡിന് നൂറ് രൂപ വിലയിട്ട കേരള സര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് കെ.എസ്.എശ്.പി.എ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വി.വി പുരുഷോത്തമന്‍, ടി. കുഞ്ഞികൃഷ്ണന്‍,ടി.പി. ഗംഗാധരന്‍, സി.വി. രാജഗോപാലന്‍, കെ.വി. ഭാസ്‌കരന്‍, പ്രൊഫ. വി. ഇന്ദിര, പി. ലളിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. ശ്രീനിവാസന്‍ സ്വാഗതവും കെ.വി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. സി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments:

Post a Comment