Latest News

വെള്ളൂരിനെ വിജയഗോപുരത്തിലെത്തിച്ച മാത്യു മാഷ് പടിയിറങ്ങുന്നു

പയ്യന്നൂര്‍:വെള്ളൂരിനെ സ്വന്തം നാടായും, വെള്ളൂര്‍ സ്‌കൂളിനെ സ്വന്തം വീടായും, കുട്ടികളെ സ്വ ന്തം മക്കളായും പോറ്റി വളര്‍ത്തി സ്‌കൂളിനെ വിജയത്തിന്റെ ഉന്നത ങ്ങളിലെത്തിച്ച് വെള്ളൂര്‍ ഗവ.ഹ യര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍ സിപ്പാള്‍ എ.ജെ. മാത്യു ഇന്ന് വി രമിക്കുകയാണ്.ഇരുപത്തിയേഴ് വര്‍ഷത്തെ തന്റെ അധ്യാപന ജീ വിതത്തില്‍ പതിനഞ്ച്‌വര്‍ഷ വും വെള്ളൂരിലായിരുന്നു അദ്ദേഹം സേവനമനുഷ്ടിച്ചത് .അതില്‍ ത ന്നെ പന്ത്രണ്ട് വര്‍ഷം പ്രിന്‍സി പ്പലായും.തന്റെ സ്‌കൂളിലെ മു ഴുവന്‍ കുട്ടികളുടെയും മാനസി കവും ശാരീരികവും കുടും ബപ രമായ പശ്ചാത്തലവും സൂക്ഷ്മ മായി മനസ്സിലാക്കി ഓരോരു ത്ത രെയും അവരവര്‍ ആവശ്യമുള്ള പരിചരണം നല്‍കി ഉന്നത വിജ യത്തിലേക്ക് കൈപിടിച്ചുയര്‍ ത്തുന്ന ഒരു അസാധാരണ അ ധ്യാപക പ്രതിഭയാണ് മാത്യു മാ സ്റ്റര്‍.അതുകൊണ്ട് തന്നെ അദ്ദേ ഹത്തെ കുറിച്ച് പറയാന്‍ കുട്ടിക ള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടു കാര്‍ക്കും സഹപ്രവര്‍ത്തകര്‍ ക്കും ആയിരം നാവാണ്. താന്‍ ചുമതല ഏറ്റെടുക്ക മ്പോള്‍ ജില്ല യില്‍ വിജയശതമാനത്തില്‍ മുപ്പത്തിയെട്ടാം സ്ഥാനത്ത് ആയിരു ന്ന സ്‌കൂളിനെ സഹപ്രവര്‍ ത്ത കരെയും രക്ഷിതാക്കളെയും നാ ട്ടു കാരെയും ചേര്‍ത്തു നിര്‍ത്തി നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായി ഒന്നാമതെത്തിക്കാന്‍ കഴിഞ്ഞു. അച്ചടക്കത്തില്‍ വിട്ടു വീഴ്ച ചെയ്യാതെ തന്നെ കുട്ടിക ളെ പാഠ്യേതര വിഷയങ്ങളില്‍ മിടുക്കരാക്കാനും, സ്‌കൂളിന്റെ സ മഗ്രവികസനംഉറപ്പ് വരുത്താ നും പി ടി എ ക്കൊപ്പം മാഷ് നേതൃ ത്വം നല്‍കി.മാഷിന്റെ മാതൃകാ സേവനങ്ങളുടെ ബഹുമാനാര്‍ ത്ഥം വെള്ളൂര്‍ ജവഹര്‍ വായ ന ശാല ആന്റ് ലൈബ്രറിയുടെ നേ തൃത്വത്തില്‍ വെള്ളൂരിലെ പൗ രാവലി 'സ്‌നേഹാദരം' എന്ന പേരില്‍ ജനകീയ യാത്രയയപ്പ് ചടങ്ങ് ഒരുക്കി.വെള്ളൂരിലെ കലാസാംസ്‌കാരിക സ്ഥാപ ന ങ്ങള്‍, കുടുംബശ്രീ കള്‍, സ്‌കൂളി ലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ മു ഴുവന്‍ ബാച്ചുകള്‍, ജനപ്രതി നി ധികള്‍, സംഘടനകള്‍ എന്നിവ രെല്ലാം ചടങ്ങില്‍ വെച്ച് മാഷിന് വ്യത്യസ്തങ്ങളായ സ്‌നേഹോ പ ഹാരങ്ങള്‍ കൈമാറി.പൗ രാവലി യുടെ ഉപഹാരവും കൈമാറി. സി. കൃഷ്ണന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ന ഗരസഭ കൗണ്‍സിലര്‍ ഇ ഭാസ കരന്‍ അധ്യക്ഷത വഹിച്ചു.ഹയര്‍ സെക്കണ്ടറിജോ. ഡയറക്ടര്‍ ഡോ. പി.പി.പ്രകാശന്‍ പ്രഭാഷണം നട ത്തി.പാവൂര്‍നാരായണന്‍, ടി.നാ രാ യണന്‍, വി.പി.മോഹനന്‍, പി. വിനയകുമാര്‍, എം.എസ് സുവര്‍ ണ്ണ, എം.സുനില്‍ കുമാര്‍, കെ.വി. പ്രശാന്ത്കുമാര്‍, കെ. പി.പുരു ഷോ ത്തമന്‍ എന്നിവര്‍ സംസാ രിച്ചു.കഞ്ഞിമംഗലം ഹൈസ്‌കൂള്‍ അധ്യാപികജോയ്‌സി.ജോണ്‍ ആ ണ് ഭാര്യ. മക്കള്‍ വിദ്യാര്‍ത്ഥി ക ളാ യജോയ്‌സണ്‍,ജിന്‍സി മാത്യു

No comments:

Post a Comment