Latest News

കാണാതായ വയോധികനെ കശുമാവിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചീമേനി: രാത്രി വീട്ടില്‍ നിന്നും കാണാതായ വയോധികനെ സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചാനടുക്കം മുട്ടപ്പാറ അറുകരയിലെ അടിയാപ്രത്ത് നാരായണ(72)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടരമണിയോടെ വീട്ടില്‍ നിന്നും കാണാതായ നാരായണനെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ഇന്ന് രാവിലെ ആറുമണിയോടെ മുട്ടപ്പാറയിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു സരോജിനിയാണ് ഭാര്യ. ഗിരിജ, സുമതി, സീമ, ഷീബ എന്നിവര്‍ മ ക്ക ളും ബിജു, ഗണേശന്‍, രാഘവന്‍ എന്നിവര്‍ മരുമക്കളുമാണ്. ചീ മേനിപോലീസ് ഇന്‍ക്വസ്റ്റ് നടത്തി യ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment