Latest News

ഹക്കീംവധം: കൂട്ടുപ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ ഹക്കീമിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടുപ്രതികളുടെ അറസ്റ്റ് വൈ കുന്നതില്‍ ദുരൂഹത.
ഗൂഢാലോചന കേസില്‍ നാ ലുപേരെ അറസ്റ്റ് ചെയ്ത് ഒരുമാ സം പിന്നിട്ടിട്ടും കൊലപാതകം, തെളിവ് നശിപ്പിക്കല്‍എന്നിവ യ് ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരു ടെ അറസ്റ്റ് വൈകുന്നതിലാണ് ദുരൂഹതയേറുന്നത്.
സി.ബി.ഐ സംഘം തുടര്‍നടപടികളില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമത്തി ന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ആദ്യഘട്ടത്തില്‍ തന്നെ കേസന്വേഷണംനടത്തുന്നസി.ബി. ഐ സംഘം ജനങ്ങള്‍ക്ക് നല്‍ കിയ ഉറപ്പും വിശ്വാസവും ആദ്യ ഘട്ടത്തില്‍ നാലുപേരുടെ അറ സ്റ്റോ ടെ ജനങ്ങള്‍ സന്തോഷിച്ചിരുന്നു.
എന്നാല്‍ ഹക്കീംവധക്കേസി ല്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോ ദ്യം ചെയ്തിട്ടും മറ്റ് പ്രതികളുടെ അറസ്റ്റ് വൈകുന്നതാണ് ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുന്നത്.
അതേസമയം കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശക്തവും വ്യക്തവുമായ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ അറസ്റ്റ് ചെയ്യു എന്ന നിലപാടിലാണ് സി.ബി.ഐ സംഘം.
2014ഫിബ്രവരി പത്തിന് രാവി ലെയാണ് ഹക്കീമിന്റെമൃതദേഹം കൊറ്റി ജുമാമസ്ജിദിന് പിറകിലെ മദ്രസക്ക് സമീപംകത്തിക്കരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment