Latest News

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടയുടമ അറസ്റ്റില്‍

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്ന കടയുടമയെ പോലീസ് പിടികൂടി. ചെനയന്നൂരിലെ വാഴവളപ്പില്‍ ജാബിറി(39)നെയാണ് എസ്.ഐ പി.എ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ഈ കട കേന്ദ്രീകരിച്ച് ഏറെക്കാലമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. വില്‍പനക്കിടെ ഇയാള്‍ മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്.

No comments:

Post a Comment