Latest News

ഉണര്‍വ്വ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

പയ്യന്നൂര്‍:അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം ബാവേദിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ്-2017 സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ആറ്, ഏഴ് തീയതികളില്‍ അന്നൂര്‍ കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ വെച്ചാണ് ക്യാമ്പ്.
വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള ക്യാമ്പില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9497606007, 9846211153 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment