Latest News

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച്‌നാലുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: പെരുമ്പ ജംഗ്ഷനില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന ലെ രാത്രി എട്ടരമണിയോടെയാ ണ് അപകടം. പയ്യന്നൂര്‍ കോടതി റോഡിന് സമീപം താമസിക്കുന്ന ജാനകി നിവാസില്‍ ജയചന്ദ്രന്‍ (43), ഭാര്യ സീന(37), മകന്‍ തന്മയ(9)എന്നിവര്‍ക്കും ഗ്രാന്റ് തേജ സ് വസ്ത്രാലയത്തിലെ ജീവനക്കാരന്‍ പെരിങ്ങോം സ്‌കൂളിന് സമീപം താമസിക്കുന്ന പി.പി. ഹമീദിന്റെമകന്‍ ഇര്‍ഷാദി(23) നു മാണ് പരുക്കേറ്റത്.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ പയ്യന്നൂ ര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയിലും മറ്റ് മൂന്ന് പേരെ കണ്ണൂര്‍ കൊയിലി ആശുപത്രിയി ലും പ്രവേശിപ്പിച്ചു.

No comments:

Post a Comment