Latest News

കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ചെറുപുഴ സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് സൂചന.
ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് അപകടം.
കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 13-എസ്. 7755നമ്പര്‍ ആള്‍ട്ടോ കാറും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ ന്നു. മൂന്ന് സ്ത്രീകളും പിഞ്ചുകു ഞ്ഞും ഉല്‍പ്പെടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. സ ്ത്രീ കളും കുഞ്ഞും പിന്‍സീറ്റിലായിരുന്നു. ഡ്രൈവറുംഒരു പുരുഷനുമാണ് മുന്‍സീറ്റിലുണ്ടായിരുന്നത്.
കാറിനുള്ളില്‍ കുടുങ്ങിയ ര ണ്ടുപേരെയും അരമണിക്കൂര്‍ നേ രത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്.പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാ ണ് കാറിനുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്.പരുക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment