Latest News

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ഗുഡ്ഗാവ്: ഡല്‍ഹി ഗുഡ്ഗാവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ പീഡിപ്പിച്ച ശേഷം കാറില്‍നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. മൂന്നു പേര്‍ ചേര്‍ന്ന് 22 കാരിയായ യുവതിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
സിക്കിം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കോണാട്ട് പ്ലേസില്‍നിന്നും മധ്യഡല്‍ഹി ഗുഡ്ഗാവിലെ സെക്ടര്‍ 17 ലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ വീടിനു സമീപത്തുവച്ച് മാരുതി സിഫ്റ്റ് കാറിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. 20 കിലോമീറ്റര്‍ ദൂരം യുവതിയുമായി അക്രമികള്‍ സഞ്ചരിച്ചു.
ഡല്‍ഹി നജാഫ്ഗഡില്‍ യുവതിയെ അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. യുവതിയ വഴിയാത്രക്കാരുടെ സഹായത്തോടെ പോലീസിനെ സമീപിച്ചു. പോലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment