Latest News

റോഡില്‍ കോഴിമാലിന്യം തള്ളി

ചെറുപുഴ: മുനയംകുന്ന് പുതിയ പലത്തിനു സമീപം ചെറുപുഴ-പുളിങ്ങോം റോഡില്‍ കോഴിമാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളി. ഇന്നലെ ഉച്ച കഴിഞ്ഞാണ് മാലിന്യം റോഡില്‍ തള്ളിയതെന്നു കരുതുന്നു. കോഴികളുടെ കാലും മറ്റ് അവശിഷ്ടങ്ങളുമാണു വലിച്ചെറിഞ്ഞത്.
ഇതിന്റെ ദുര്‍ഗന്ധം മൂലം സമീപത്തെ വീട്ടുകാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കോഴികളുടെ അവശിഷ്ടം വാഹനത്തില്‍ നിന്നു വലിച്ചെറിഞ്ഞതാണെന്നു പറയുന്നു.കോഴിമാലിന്യങ്ങള്‍ റോഡില്‍ തള്ളിയതോടെ തെരുവു നായ്ക്കളും കാക്കകളും സമീപത്തു തമ്പടിച്ചിട്ടുണ്ട്.ഇതോടെ കാല്‍നടയാത്രക്കാരും ബസ് കാത്തിരിക്കുന്നവരും ഭീതിയിലാണ്. മഴക്കാലത്തിനു മുന്നോടിയായി ടൗണിലും മറ്റും ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണു പട്ടാപ്പകല്‍ മാലിന്യം റോഡില്‍ തള്ളിയത്.തിരക്കേറിയ റോഡില്‍ മാലിന്യങ്ങള്‍ തള്ളിയത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.

No comments:

Post a Comment