Latest News

ചൂഷണത്തിനെതിരെ തൊഴിലാളികള്‍ പ്രതികരിക്കണം- വി.എന്‍.എരിപുരം

പയ്യന്നൂര്‍: ചിക്കാഗോയിലെ തെരുവീഥികളില്‍ നടന്ന സമര പോരാട്ടത്തിന്റെസ്മരണകള്‍ തൊഴി ലാ ളി വര്‍ഗ്ഗത്തിന് ഊര്‍ജ്ജംപകരുന്നതാണെന്നും കോണ്‍ട്രാക്ട് വ്യവസ്ഥയുടെ മറവില്‍ നടക്കുന്ന ചൂഷണത്തിനെതിരെ തൊഴിലാളികള്‍ പ്രതികരിക്കണമെന്നും തൊഴില്‍ മേഖലയിലെ അവകാശ സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍(ഐ.എന്‍.ടി.യു.സി) പ്രസിഡ ണ്ട് വി.എന്‍. എരിപുരം.
ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് പയ്യന്നൂര്‍ വി.എസ്.എസ് ഹാളില്‍ ചേര്‍ന്ന നാഷണ ല്‍ ഖാദി ലേബര്‍ യൂനിയന്‍ മെ യ്ദിന സമ്മേളനം ഉദ്ഘാടനംചെ യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എന്‍.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ഗംഗാധരന്‍, ജോളി ജോസഫ്, ഷീബപ്രകാശ്‌സ പി. പ്രഭാകരന്‍, വി. കാഞ്ചന, സി. രമണി, എം. യശോദ, സുഷമ കെ, ശീതള ഇ. എലിസബത്ത് ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment