Latest News

ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

പയ്യന്നൂര്‍: ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. നഗരസഭാ കാര്യാലയത്തിന് സമീപം വെച്ച് അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി പടന്നയിലെ കെ. രാഗേഷി(31)നെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനനും സംഘവും നാലുലിറ്റര്‍ വിദേശ മദ്യവുമായി എരമ ത്തെ പി.വി. ലക്ഷ്മ(61)നെ വെള്ളോറ പള്ളികവലയ്ക്ക് മുന്നില്‍ വെച്ച് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ്പ്രവിന്റീവ് ഓഫീസര്‍ ടി. സന്തോഷും സംഘവും പിടികൂടി.

No comments:

Post a Comment