Latest News

ചക്ക മഹോത്സവം നടത്തി

ചെറുപുഴ: കോഴിച്ചാല്‍ ജേസീസിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ജേസീസ് സോണല്‍ പ്രസിഡണ്ട് ദിലീപ് ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴിച്ചാല്‍ ജേസീസ് പ്രസിഡണ്ട് കെ.ജെ. സനല്‍ അദ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി ജോര്‍ജ്ജ്, പഞ്ചായത്ത് അംഗം ലാലി തോമസ്, ജിമ്മി തോമസ്, സുരേഷ് പരുമളത്തട്ടില്‍, കെ.വി. പൗലോസ്, ജോജോമൈലാടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയോര മേഖലയായ കോഴിച്ചാലില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവത്തിന് വന്‍ ജനപങ്കാളിത്തമുണ്ടായി.

No comments:

Post a Comment