Latest News

മേലത്ത് ചന്ദ്രശേഖരന്‍ സ്മൃതി സംഗമവും പുരസ്‌കാര ദാനവും നടത്തി

കണ്ണൂര്‍ ജില്ലാ കവി മണ്ഡലം രക്ഷാധികാരിയായിരുന്ന കവി മേലത്ത് ചന്ദ്രശേഖരന്റെ സ്മൃതി പുരസ്‌കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കവയിത്രി ശ്രീദേവിക്ക് സമ്മാനിച്ചു.മേലത്ത് സ്മൃതി സംഗമംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു.പ്രൊഫ: ബി മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കേശവ തീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ആദര സദസ്സ് ടി.പി.ഭാ സ്‌കര പൊതുവാള്‍ ഉല്‍ഘാടനം ചെയ്തു. എന്‍.കെ.കൃഷ്ണന്‍, പി.വി. മധുസൂദനന്‍ ,സി.വി.കൃഷ്ണന്‍ വെങ്ങര, സി.പി.പി. നമ്പ്യാ ര്‍,ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ പയ്യന്നൂര്‍, ആര്‍ പലേരി, കെ.എം. ബാ ലകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.നാലാപ്പാടം പത്മനാ'ന്‍ ,കെ.വി.പ്രശാന്ത് കുമാര്‍,കെ. കൈലാസ് മാസ്റ്റര്‍, ശങ്കരന്‍ കോറോം, കെ.വി.ചന്ദ്രശേഖരന്‍, ദിവാകരന്‍ മാവിലായി, ഡോ: കേശവന്‍ വെ ദിരമന, ജോതി സൂര്യന്‍, സ്‌നേഹ ചന്ദ്രന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ നടന്ന പുഴ സൗഹൃദ യാ ത്രക്ക് കോറോം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,ഈച്ച ജനാര്‍ദ്ദന ന്‍.രവീന്ദ്രന്‍ പാടി, കെ.ദേവകി അന്തര്‍ജ്ജനം എന്നിവര്‍ നേതൃത്വം നല്‍കി.
കാവ്യ സല്ലാപത്തില്‍ മനോഹരന്‍ വെങ്ങര, ബാലകൃഷ്ണന്‍ കാറമേല്‍ ശശിതീ പയ്യന്നൂര്‍, ഹരിദാസ് കുറ്റേരി , കെ.ആര്‍.കോട്ടുമങ്ങ, കെ ശ്രീവിദ്യ, ലീന മാണിക്കോത്ത്, ഷീജ കൊട്ടാരം,പി.ടി.തമ്പി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

No comments:

Post a Comment