Latest News

ചെറുപുഴ വയക്കരയില്‍ കത്തിക്കുത്ത്: രണ്ടുപേര്‍ക്ക് പരുക്ക്; പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: സ്ത്രീയെ അക്രമിക്കുന്നത് തടയാന്‍ ചെന്ന അയല്‍വാസികളായ രണ്ടുപേര്‍ക്ക് കുത്തേറ്റു. വയക്കര വെങ്ങാട്ടെ ഗോവിന്ദന്റെ മക്കളായ കെ.പി. രവീഷിബു(33), കെ.പി. രവീന്ദ്രന്‍(45)എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മരംമുറി തൊഴിലാളി എ.വി അഭിലാഷി(38)നെ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വെങ്ങാട്ടെ നാല്‍പത്തിയെട്ടുകാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതിയെ കണ്ട് സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസിയും ഭര്‍ത്താവിന്റെ ബന്ധുവുമായ ഷിബു, രവീന്ദ്രന്‍ എന്നിവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു.
പരുക്കേറ്റ ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ അഭിലാഷിനെ വെങ്ങാട്ട് ജംഗ്ഷനില്‍ വെച്ച് സി.ഐയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് അററസ്റ്റിലാ#ായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment