Latest News

പറമ്പില്‍ അതിക്രമിച്ച് കയറി ബോര്‍വെല്‍ കുഴിച്ചെന്ന്

പയ്യന്നൂര്‍ : തന്റെപേരിലുള്ള കരിവെള്ളൂര്‍ വില്ലേജില്‍ പെട്ട മൂന്നുസെന്റ് സ്ഥലത്ത് അതിക്രമിച്ചു കയറി ബോര്‍വെല്‍ കുഴിച്ചെന്ന് കാണിച്ച് പുളിങ്ങാട്ട് രാഘവന്‍ നായര്‍ പോലീസില്‍ പരാതി നല്‍ കി. പടിഞ്ഞാറെ വീട്ടില്‍ രാജന്‍, അനുജന്‍ രാജു എന്നിവര്‍ ചേര്‍ ന്നാണ് ബോര്‍വെല്‍ കുഴിച്ചതെന്നുപം രോഗിയായ താന്‍ തടയാ ന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെ ന്നും കൂടാതെ പോലീസ് അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും രാ ജന് താന്‍ നല്‍കിയ പത്തുസെന്റ് സ്ഥലത്തിന്‌തൊട്ടുള്ളമൂന്നര സെ ന്റ് സ്ഥലം അതിക്രമിച്ചുകയ്യേറി സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബോര്‍വെല്‍ കുഴിച്ചതെന്ന് സംശയിക്കുന്നുവെന്നും രാഘവന്‍ നായരുടെ പരാതിയില്‍ പറയുന്നു. രാഘവന്‍ നായര്‍ മു ഖ്യമന്ത്രിക്ക് അയച്ച പരാതി ക ണ്ണൂര്‍ ഐ.ജിക്ക് അയച്ചുകൊടുത്തതായി അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment