Latest News

കടാശ്വാസ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു

പയ്യന്നൂര്‍: വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് കാടശ്വാസ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ നടപടിയെ എജ്യുക്കേഷന്‍ ലോണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ കടബാധ്യതയും എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷനായി. സൈനുദ്ദീന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എം.ശഫീഖ്, കുമാരന്‍ കല്യാശ്ശേരി, ദാമോദരന്‍ കൈതപ്രം, വിജയന്‍ തലശ്ശേരി, ശശിധരന്‍ കൂത്തുപറമ്പ്, കുഞ്ഞിമോള്‍, രാജന്‍ തറമേല്‍, ശ്രീധരന്‍ തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment