Latest News

മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം

പയ്യന്നൂര്‍: ബസ്സ് യാത്രക്കിടെ മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രി എട്ടേ മുക്കാല്‍ മണിയോടെ പയ്യന്നൂര്‍ -ഹനുമാരമ്പലം റോഡില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സംഭവം. മാട്ടൂല്‍ സൗത്തിലെ മൊ യ്തീന്റെ മകന്‍ ചേരിച്ചി വാഹിദാ (32)ണ് ബസ്സില്‍ പരാക്രമം കാട്ടിയത്.
മദ്യലഹരിയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനോട് കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലി യുവാവ് ക ണ്ടക്ടറോട് തട്ടിക്കയറുകയും കയ്യാങ്കളിക്ക് മുതിരുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബസ്സ് പോ ലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച യുവാവ് ജി.ഡി ചാര്‍ജ്ജിന്റെ കൗണ്ടര്‍ കൈക്കൊണ്ട് തകര്‍ക്കുകയും പരാക്രമം കാട്ടുകയും ചെയ്തു കൗണ്ടറിന്റെ ഗ്ലാസ് കൊണ്ട് വലതുകൈത്തണ്ട മുറിഞ്ഞ യുവാവിനെ പോലീസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലുംആശുപത്രിയിലും അക്രമത്തിന് മുതിര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം കെ.എസ്.ആ ര്‍.ടി.സി കണ്ടക്ടര്‍ പയ്യന്നൂര്‍ ഡി പ്പോയിലെ ടി.സുധീറിന്റെ പരാ തിയില്‍ കൃത്യനിര്‍വ്വഹണം തട സ്സപ്പെടുത്തിയതിനും പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് ജി.ഡി. ചാര്‍ജ്ജിന്റെ പരാതിയിലും വാഹിദിനെതിരെ രണ്ട് കേസുകള്‍ ചാര്‍ജ്ജുചെയ്തു.

No comments:

Post a Comment