Latest News

ബാലോത്സവവും വേനല്‍ത്തുമ്പി പര്യടന സമാപനവും

പയ്യന്നൂര്‍: ബാലസംഘം വെള്ളൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ ജെന്റ്‌സ് ക്ലബ്ബ് പരിസരത്ത് വെച്ച് ബാലോത്സവം2017 സംഘടിപ്പിച്ചു. അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്ററി ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നിരവധി കലാ-കായിക മത്സരപരിപാടികള്‍ നടത്തി.
വൈകുന്നേരം ആറ് മണിക്ക് വെള്ളൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ബാലസംഘം പയ്യന്നൂര്‍ ഏരിയാ വേനല്‍ത്തുമ്പി കലാട്രൂപ്പിനെ വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആഹ്ലാദാരവങ്ങളോടെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഘോഷയാത്ര ജെന്റ്‌സ് ക്ലബ്ബ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് വേനല്‍ത്തുമ്പി പര്യടന സമ്മേളനം സംഘാടകസമിതി ചെയര്‍മാന്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ പ്രശസ്ത കവി സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പാവൂര്‍ നാരായണന്‍ മത്സരപരിപാടികലില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കലാട്രൂപ്പിലെ അംഗങ്ങള്‍ക്കുള്ള സംഘാടകസമിതിയുടെ ഉപഹാരം കെ.വി. സുധാകരനും ബഹുജന സംഘടനകളുടെ ഉപഹാരങ്ങള്‍ സംഘടനാപ്രതിനിധികളും നല്‍കി. ചടങ്ങില്‍ ബാലസംഘം ജില്ലാ നേതാക്കളായ ശിവശങ്കരന്‍, രാഷ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.അനീഷ് കുമാര്‍ സ്വാഗതവും ജിതിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേനല്‍ത്തുമ്പി കലാട്രൂപ്പിന്റെ കലാപരിപാടികളും അരങ്ങേറി

No comments:

Post a Comment