Latest News

തോക്കുകളുമായി വ്യാപാരികള്‍ ഉള്‍പ്പെട്ട നാലംഗ നായാട്ടുസംഘം പിടിയില്‍

പരിയാരം: നാടന്‍ തോക്കുമായി വ്യാപാരികളടക്കമുള്ള നാലംഗ നായാട്ടുസംഘം പിടിയില്‍. ഇ ന്നലെ രാത്രി വാഹന പരിശോധനക്കിടെയാണ് പരിയാരം എസ്.ഐയും സംഘവും ഇവരെ പിടികൂടിയത്.
തളിപ്പറമ്പില്‍ നിന്നും പാണപ്പുഴഴയിലേക്ക് പോകും വഴി അമ്മാനപാറയില്‍ വെച്ച് തളിപ്പറമ്പ് അള്ളാംകുളത്തെ ഇബ്രാഹിമിന്റെ മകന്‍ മെട്ടമ്മല്‍ മുഹമ്മദ്(58), തളിപ്പറമ്പിലെ വ്യാപാരി സെഞ്ച്വറി ട്രേഡേഴ്‌സ് ഉടമ സയ്യിദ് നഗറിലെ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.വി. മുഹമ്മദ് കുഞ്ഞി(45), തളിപ്പറമ്പിലെ അജാസ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അള്ളാംകുളത്തെ ആലിയുടെ മകന്‍ സി. മുസ്തഫ(38), പരിയാരം കാരക്കുണ്ടിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന കെ. മുഹമ്മദ് അന്‍ഷാദ്(19)എന്നിവരെയാണ് രാത്രി ഒമ്പതര മണിയോടെ പരിയാരം എസ്.ഐ. വി.ആര്‍ വിനീഷും സംഘവും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചകെ.എല്‍. 59-എച്ച്. 3437നമ്പര്‍ സ്വിഫ്റ്റ് കാറും രണ്ട് തോ ക്കുകളും തിരകളും പോലീസ് കസ്റ്റഡിയിലെടുത്തു.
കുറച്ചുനാളുകളായി കാരക്കു ണ്ട്, അമ്മാനപ്പാറ, കൂവേരി ഭാഗങ്ങളില്‍ നായാട്ടുസംഘം വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചിയുമായി കടന്നുകളയുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിസരം നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് നാലംഗസംഘം തോക്കുകളുമായി പിടിയിലാകുന്നത്. പിടികൂടിയ തോക്കുകളില്‍ ഒന്നിന് 2018വരെ ലൈസന്‍സുള്ളതായി പോലീസ് പറഞ്ഞു. തളിപ്പറമ്പ് പുഷ്പഗിരിയിലെ അബ്ദുള്‍ സലാമിന്റെ പേരിലുള്ള താണ് ഇത്. എന്നാല്‍ ഇയാള്‍ നായാട്ടുസംഘത്തിലുണ്ടായിരുന്നില്ല. പോലീസ് നാലുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment