Latest News

ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണം

പയ്യന്നൂര്‍: ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്നതിന് പയ്യന്നൂര്‍ ഗവ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണമെന്ന് ഐ.ആര്‍.പി.സി പയ്യന്നൂര്‍ സോണല്‍ വാര്‍ഷിക സംഗമം ആവശ്യപ്പെട്ടു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി പ്രീത ഉദ്ഘാടനം ചെയ്തു. കെ.വി. മോഹനന്‍ അധ്യക്ഷനായി. പി.വി. ലക്ഷ്മണന്‍, ടി. വിശ്വനാഥന്‍, വി. നന്ദകുമാര്‍, വി.പി. സുകുമാരന്‍,, ടി.വി. നാരരായണന്‍, സി.പി. നരേന്ദ്രന്‍, വി.വി. ഗിരീഷ്, പി.കെ. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
ഭാരവാഹികളായി ഡോ. എം. ഹരിദാസ് (ചെയര്‍മാന്‍), കെ.വി മോഹനന്‍, വി.പി. സുകുമാരന്‍(വൈസ് ചെയര്‍മാന്മാര്‍), പി.വി. ലക്ഷ്മണന്‍(കണ്‍വീനര്‍), ടി.വി. നാരായണന്‍, വി. നന്ദകുമാര്‍, കെ.പി. നാരായണന്‍ (ജോ. കണ്‍വീനര്‍മാര്‍)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment