Latest News

ബൈക്കിലെത്തിയ സംഘം നാവികഅക്കാദമി കുടിവെള്ള ടാങ്കറിന് നേരെ അക്രമം നടത്തി

പയ്യന്നൂര്‍: റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട നാവിക അക്കാദമിയുടെ കുടിവെള്ള ടാ ങ്കര്‍ ബൈക്കിലെത്തിയ സംഘം അക്രമിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം.
തീവണ്ടിയില്‍ വരികയായിരുന്ന സഹപ്രവര്‍ത്തകനെറെ കാ ത്ത് ഡ്രൈവര്‍ റെയില്‍വെസ്റ്റേഷന് സമീപം നില്‍ക്കുന്നതിനിടെയാണ് കെ.എല്‍.07-സി.ജെ. 3959നമ്പര്‍ കുടിവെള്ള ടാങ്കര്‍ ലോറി ക്ക്‌നേരെ രണ്ട് ബൈക്കുകളിലാ യി എത്തിയ സംഘം കല്ലേറ് നടത്തിയത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസും ഇരുവശങ്ങളളിലുമുള്ള ക ണ്ണാടിയും തകര്‍ന്നു. പയ്യന്നൂര്‍ പോലീസില്‍പരാതി നല്‍കി. അതേസമയം കഴിഞ്ഞമാസം പഴയങ്ങാടി വെങ്ങര ചെമ്പല്ലിക്കുണ്ടില്‍ നിര്‍ത്തിയിട്ട നേവിയുടെ കുടിവെള്ള ടാങ്കറിന് നേരെയും അക്രമം നടന്നിരുന്നു. അക്രമത്തില്‍ ഡ്രൈവര്‍ വെങ്ങരയിലെ ഷൈബുവിന് പരുക്കേറ്റിരുന്നു.

No comments:

Post a Comment