Latest News

മുട്ടക്കോഴി വളര്‍ത്തല്‍

പയ്യന്നൂര്‍: മൃഗ സംരക്ഷണ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി കുടുബാംഗങ്ങള്‍ക്കുള്ള വീട്ടുവളപ്പിലെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ സ്ഥിര താമസക്കാരും മൃഗാശുപത്രി മുഖേനകര്‍ഷകരജിസ്‌ട്രേഷന്‍ നടത്തിയവരും ആയിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ പദ്ധതി ആനുകൂല്യം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിന് പയ്യന്നൂര്‍ മൃഗാശുപത്രിയില്‍ബന്ധപ്പെടണം. രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.

No comments:

Post a Comment