Latest News

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ഒടുവള്ളി ബസ്സ്റ്റാന്റിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളിയായ യു വാവ് തല്‍ക്ഷണം മരണപ്പെട്ടു.കൂടെയുണ്ടായിരുന്ന വെള്ളാട് സ്വദേശി ബൈജുവിന് സാരമായി പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവി ലെ എട്ട് മണിയോടെയാണ് അപകടം.
ആലക്കോട് നെല്ലിപ്പാറകപ്പ ണയിലെ ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കല്ലാനിക്കല്‍ സന്തോഷാ(38)ണ് മരണപ്പെട്ടത്.
തളിപ്പറമ്പ് ഭാഗത്തേക്ക് പോ വുകയായിരുന്ന സന്തോ ഷിന്റെ കെ.എല്‍.59-ജി.2822നമ്പര്‍ ബൈക്ക് എതിരെ വന്ന കെ.എല്‍. 59-എ.1807നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സന്തോഷ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. മരണപ്പെട്ട സന്തോഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ആലക്കോട് ടൗണിലെ ചുമട്ടുതൊഴിലാളി സതീശന്‍ സ ഹോദരനാണ്.
തളിപ്പറമ്പ് പോലീസ് ഇന്‍ക്വി സ്റ്റ് നടത്തിയ മൃതദേഹം പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോസ്റ്റുമോര്‍ട്ടംനടത്തി.

No comments:

Post a Comment