Latest News

നീറ്റ്: കേസെടുത്തത് ചെറുവത്തൂര്‍ സ്വദേശിനിയുടെ പരാതിയില്‍

പരിയാരം: പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ നീറ്റ് പരീക്ഷാകേന്ദ്രത്തില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കിയത് ചെറുവത്തൂര്‍ സ്വദേ ശിനിയായ വിദ്യാര്‍ഥിനി.പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടികളെ ദേഹപരിശോധനയുടെഭാഗമായി അടിവസ്ത്രം അഴിപ്പിച്ചുള്ള ദേഹ പരിശോധനക്ക് വിധേയരാക്കിയ ഷീജ, സഫീന, ബിന്ദു, ഷാഹിന തുടങ്ങിയ അധ്യാപികമാര്‍ക്കെതിരെയാണ് ചെറുവത്തൂരിലെ വിദ്യാ ര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
കുഞ്ഞിമംഗലം കൊവ്വവ്വപ്പുറത്തെ ടിസ്‌ക് സ്‌കൂളിലാണ് ചെറു വത്തൂര്‍ പെണ്‍കുട്ടി അടക്കമുള്ളവരുടെ അടിവസ്ത്രം അഴിപ്പിച്ചത്.

No comments:

Post a Comment