Latest News

ഹക്കീംവധം: പ്രതികളുടെ ശാസ്ത്രീയ പരിശോധന കോടതി അംഗീകരിച്ചു

പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ജയിലില്‍ കഴിയുന്നവരെ ശാസ്ത്രീ യ പരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ അപേ ക്ഷ എറണാകുളം സി.ജെ.എം കോടതി അംഗീകരിച്ച് ഇന്നലെ ഉത്തരവിട്ടു. റിമാന്റില്‍ കഴിയുന്ന നാലുപേരെയും നുണപരിശോധന ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ കോടതി അനുവദിച്ച സാഹചര്യത്തില്‍ ഏതു ഫോറന്‍സിക് ലാബില്‍ വെ ച്ചാണ് നാലുപേരെയും പരിശോധനക്ക് വിധേയമാക്കുകയെന്ന കാര്യത്തില്‍ സി.ബി.ഐ ഇന്ന് കോടതിയില്‍ വിശദീകരണം ന ല്‍കും.അടുത്തമാസം രണ്ടാം തീ യതിറിമാന്റില്‍ കഴിയുന്ന നാലുപേരുടെയും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇവരെ ഫോറ ന്‍ സിക് പരിശോധനക്ക് വിധേയമാക്കിയറിപ്പോര്‍ട്ട്‌സമര്‍പ്പിക്കാന്‍ ഹൈക്കോടതിആവശപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment