Latest News

സാംസ്‌കാരിക സായാഹ്നം

പയ്യന്നൂര്‍:സമത പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സായാഹ്നം മലയാള ഭാഷാ പാഠശാലയില്‍ പ്രവാസി മലയാളിയും സാഹിത്യകാരനുമായ സുധാകരന്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. വി. മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍, ടി. പി.ഭാസ്‌കരപൊതുവാള്‍, ദാമോദരന്‍ വെ ള്ളോറ, പാണപ്പുഴ പത്മനാഭപണിക്കര്‍, സുരേഷ് അന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി. സുദീപ് സ്വാഗതവും മഹേഷ് എം. ന ന്ദിയും പറഞ്ഞു. തുടര്‍ന്ന്‌സമതയുടെ കലാകാരന്മാര്‍ സംഗീതവിരുന്നൊരുക്കി..

No comments:

Post a Comment