Latest News

വ്യാപാരിയുടെ കൊല:മുഖ്യപ്രതിടക്കം നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമ കൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ്(36), മുളി യാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ് മത്ത് നഗറിലെ കെ അഷറഫ്(23) എന്നിവരെയാണ് കേസന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് കെ ജി സൈമണ്‍ ആണ് പ്രതികളുടെ അറസ്റ്റ് വിവരം ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് അറസ്റ്റി ലായവരില്‍ അബ്ദുല്‍ ആരീ ഫ് നിരവധി കേസുകളില്‍ പ്രതി യാ ണെന്ന് പോലീസ് പറയുന്നു. പ്രതികള്‍ കൃത്യം നിര്‍വ്വഹിക്കാനെത്തി യ പ്പോള്‍ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ കാറും ആയുധങ്ങളും കണ്ടെ ടുക്കാനുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേ ത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖി നെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീ സില്‍ ഏല്‍പ്പി ച്ചിരുന്നു. സംഭവം നടന്നത് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധി യിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയും ചെയ്തു.ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വ്യക്തമായത്.

No comments:

Post a Comment