Latest News

സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍:സംസ്ഥാന സഹകരണ വകുപ്പിന്റെ സഹകരണത്തോടെ പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ കീഴില്‍ തെക്കെ ബസാറില്‍ വില്ലേജ് ഓഫീസിന് സമീപം സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ ത്തനമാരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.
ത്രിവേണി നോട്ടുബുക്ക്, ദിനേശ് കുടകള്‍, സ്‌കൂള്‍ബാഗുകള്‍, വാട്ടര്‍ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവ പൊതു വിപണിയേക്കാള്‍ വമ്പിച്ച വിലക്കുറവില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment