Latest News

അന്നൂരമ്പലം-തട്ടാര്‍കടവ് -തൃക്കരിപ്പൂര്‍ റോഡ് ഗതാഗതയോഗ്യമാക്കണം

പയ്യന്നൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ തട്ടാര്‍കടവ് പാലത്തിലൂടെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്നൂരമ്പലം- തട്ടാര്‍ക്കടവ്- തൃക്കരിപ്പൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങല്‍ക്കോ കാല്‍നടക്കുപോലും യാത്ര യചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലായി. അടിയന്തിരമായും ഈ റോഡ് റിപ്പയര്‍ ചെയ്ത് ഗാതഗതതയോഗ്യമാക്കണമെന്ന് അന്നൂരമ്പലം-വാര്‍ഷിക ജനറല്‍ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടുപൊതുയോഗത്തില്‍ പി. കൃഷ്ണപൊതുവാള്‍ അധ്യക്ഷനായി. ഇ.കെ. പൊതുവാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. പത്മനാഭന്‍ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി പി. കൃഷ്ണന്‍(പ്രസിഡണ്ട്), കെ.വി. പത്മനാഭന്‍, വി.വി.പത്മനാഭന്‍ മാസ്റ്റര്‍(വൈസ് പ്രസിഡണ്ടുമാര്‍), ഇ.കെ. പൊതുവാള്‍(സെക്രട്ടറി), കെ.വി. ഗോപിനാഥന്‍ വി.എം. രാജീവന്‍(ജോ. സെക്രട്ടറിമാര്‍), എ.കെ. കുമാരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പൊതുചര്‍ച്ചയില്‍ എ. രാഘവപൊതുവാള്‍, വി.എം. ദാമോദരന്‍, പി.കമ്മാരപൊതുവാള്‍,, കെ.രാമചന്ദ്രന്‍, ബാലകൃഷ്ണന്‍, എ.കെ. രാഗിണി, കെ.പി. കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment