Latest News

വിവാഹത്തിന് വരനെത്തിയില്ല; പരാതിയുമായി വധുവും ബന്ധുക്കളും പോലീസില്‍

ചന്തേര: മുഹൂര്‍ത്തം കഴിഞ്ഞിട്ടും വിവാഹത്തിന് വരനെത്താത്തതി നെ തുടര്‍ന്ന് വധുവും ബന്ധുക്കളും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ഇന്നലെ രാവിലെ തൃക്കരിപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ നടക്കേണ്ടുന്ന വിവാഹത്തിന് മുഹൂര്‍ ത്തം കഴിഞ്ഞിട്ടും വരന്‍ എത്താത്തതിനെ തുടര്‍ന്നാണ് വിവാഹ വസ്ത്രങ്ങളണിഞ്ഞ് വധുവും ബന്ധുക്കളും ചന്തേരസ്റ്റേഷനില്‍ പരാതിയുമായെത്തിയത്.
ഉദിനൂര്‍ കിനാത്തില്‍ തോട്ടുകര സ്വദേശിയായ എ.വി. ഷി ജു (26)വിനെതിരെയാണ് തൃക്കരി പ്പൂര്‍ മാച്ചിക്കാട്ടെ ഇരുപത്തിയൊമ്പതുകാരി പരാതിയുമായി സ്റ്റേഷനിലെത്തിയത്.
പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും വഞ്ചനാകുറ്റം, ക ബളിപ്പിക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഈ വി വരം യുവാവ് സ്വന്തം വീട്ടില്‍ അ റിയിച്ചിരുന്നില്ലത്രെ. എന്നാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് വിവാഹമുറപ്പിക്കുകയായിരുന്നു. പോ ലീസ് യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മകന്റെ വിവാഹകാര്യം വീട്ടുകാര്‍ അറിയുന്നത്.

No comments:

Post a Comment