Latest News

റിമാന്റില്‍ കഴിയുന്നവര്‍ക്കുവേണ്ടി കസ്റ്റഡി അപേക്ഷ നല്‍കും ബിജുവധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പയ്യന്നൂര്‍:ആര്‍.എസ്.എസ്. രാമന്തളി കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജു(34)വിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
രാമന്തളി കുന്നരുവിലെ പണത്താന്‍ സത്യന്‍(33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍(31)എന്നിവരെയാണ് പയ്യന്നൂര്‍ സി.ഐ. എം.പി. ആസാദും സംഘ വും അറസ്റ്റ് ചെയ്തത്.
ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊറ്റി റെ യില്‍വെ സ്റ്റേഷനില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മുഖം മറച്ചനിലയില്‍ ഇരിക്കുകയായിരുന്നു.
വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സിന് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് റെയില്‍വെ സ്റ്റേഷനില്‍ പട്രോളിംഗിനെത്തിയ സി.ഐയും സംഘ വും ഇരുവരെയും പിടികൂടിയത്.
ഇതോടെ ആര്‍.എസ്എസ്സ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പോലീസ് പറഞ്ഞു.
രാമന്തളി കക്കംപാറ സ്വദേശി യും ഡ്രൈവറുമായ നടുവിലെ പുരയില്‍ റിനീഷ്(28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് എന്നിവരെ കഴിഞ്ഞ ദിവസം സി.ഐ. പി.കെ. സുധാകരന്റെനേതൃത്വത്തിലുള്ള പോ ലീസ് അറസ്റ്റ് ചെയ്തിരുന്നു. ര ണ്ടുപേരും ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.
ഈ കേസില്‍ മൂന്നുപ്രതിക ളെ കൂടി പിടികൂടാനുണ്ട്. പോ ലീ സ് തിരിച്ചറിഞ്ഞ പ്രധാന പ്രതിയായ കുന്നരുവിലെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപിനെ ക ണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ നീക്കം തുടങ്ങി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികള്‍ സം സ്ഥാനം വിട്ടുപോകാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മൂന്നേമുക്കാല്‍ മ ണിയോടെയാണ് ബിജുവും സു ഹൃത്തും സഞ്ചരിച്ച ബൈക്ക് പാ ലക്കോട് പാലത്തിന് സമീപം ഇ ടിച്ച് വീഴ്ത്തികാറിലെത്തിയ സം ഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം റിമാന്റില്‍ കഴിയുന്ന രണ്ടുപ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മ ജിസ്‌ട്രേട്ട് കോടതിയില്‍ അപേ ക്ഷ നല്‍കും.

No comments:

Post a Comment