Latest News

രക്തസാക്ഷി അനുസ്മരണം കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: ജയ്ഹിന്ദ് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന രക്തസാക്ഷി അനുസ്മരണം മുന്‍മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയൊന്നിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രമുഖ നേതാക്കള്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
ചടങ്ങില്‍ നിര്‍ദ്ധനര്‍ക്കുള്ള ചികിത്സ സഹായ വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ചിത്രരചനാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കെ. സുധാകരന്‍ നിര്‍വ്വഹിക്കും.

No comments:

Post a Comment