Latest News

സ്‌നേഹദൂതുമായ് ചെറുപുഷ്പ മിഷന്‍ലീഗ് കുട്ടികള്‍ സാംഗ്ലി മിഷനില്‍

തലശ്ശേരി: മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആ ഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുവിന്‍ എന്ന ക്രിസ്തുനാഥന്റെ വാക്കുകള്‍ ജീവിത്തില്‍ പ്രാവര്‍ത്തികമാക്കി തലശ്ശേരി അതിരൂപത മിഷന്‍ലീഗ് കുട്ടികള്‍ സാംഗ്ലി മിഷനിലെ മിഷ ന്‍ ഗ്രാമങ്ങളിലൂടെ തീര്‍ത്ഥയാത്ര നടത്തി. ചെറുപുഷ്പ മിഷന്‍ലീഗ് 2017 ല്‍ നടത്തിയ എം.റ്റി.സി ക്യാമ്പില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മിഷന്‍ യാത്രയില്‍ പങ്കെടുത്തത്. പ്രധാനമായും സാംഗ്ലി മി ഷനിലെ ദിലാസഭവനിലെ എച്ച്.ഐ.വി ബാധിതരായ നൂറ്റമ്പ തോ ളം കുട്ടികളെ സന്ദര്‍ശിക്കുകയും രണ്ടുദിവസം അവരോടൊപ്പം ചില വഴിക്കുകയും ചെയ്തു. പലകാരണങ്ങളാല്‍ രോഗബാധിതരായ ഈ കുട്ടികളോട് സ്‌നേഹപൂര്‍വ്വം ഇടപഴകുവാനും ആരോരുമില്ലാത്ത അവര്‍ ക്ക് കൂട്ടുകാരായി തീരാനും കഴിഞ്ഞതില്‍ മിഷനറിമാരെ ന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് യാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ അഭിപ്രായപ്പെട്ടു. ഫാ.ഡാമിയനെപ്പോലെയും മദര്‍തെരേ സയെപ്പോലെയും പ്രേഷിത തീക്ഷണതയുള്ള മിഷനറിമാരാകാന്‍ പലകുട്ടികള്‍ക്കും ഇത് പ്രചോദനമായെന്ന് അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത് അറിയിച്ചു. അതിരൂപത പ്രസിഡന്റ് ബേബി പ്ലാശ്ശേരി, സെക്രട്ടറി സുനില്‍ കല്ലിടുക്കില്‍, സാംഗ്ലി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ്, ഏലിക്കുട്ടി എടാട്ട്, ടോണി ഇരുപ്പക്കാട്ട്, ഷിജോ പുത്തന്‍പുര, ഷിജോ സ്രായില്‍, മോളി ഇല്ലിക്കല്‍, ജോബി കുര്യന്‍, ബിജു മണ്ണനാല്‍, എബിന്‍, അനീറ്റ, എന്നിവര്‍ മിഷന്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. ക്രിസ്തുമസ്സിനോടനുബന്ധിച്ച് അ തിരൂപതിയിലെ കുട്ടികള്‍ സമാഹരിച്ച കാരുണ്യഫണ്ട് ഉപയോഗിച്ച് ദിലാസ 'വനിലെ കുട്ടികള്‍ക്ക് ആവശ്യമായ ബെഞ്ച്, ഡസ്‌ക്ക്, പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ നല്‍കുകയും ചെയ്തു.

No comments:

Post a Comment