Latest News

ഇനി ദിവസവും നാരങ്ങാ വെള്ളം കുടിക്കാം

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇതുകൊണ്ടു ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍കുറച്ചു
ദിവസങ്ങള്‍ക്കകം തന്നെ തിരിച്ചറിയാനാകും. ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും. നാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സിയും ബിയും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും ആന്റിഓക്‌സിഡന്റ്‌സും പോട്ടാസ്യവും കാല്‍സ്യവും അയണുംമഗ്ീഷ്യവുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങായില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഇതു സഹായിക്കും. കഴിക്കുന്ന
ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ അയണ്‍ ആഗീരണം ചെയ്യാനും നാരങ്ങയ്ക്കു കഴിയും.ക്ഷീണമകറ്റി ഉന്‍മേഷം വീണ്ടെടുക്കാന്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ മതി. നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം
തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത്
ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഈ ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളകറ്റി
യുവത്വം പ്രദാനം ചെയ്യാന്‍ നാരങ്ങയ്ക്കു കഴിയും.
തലച്ചോറിന്റെയും ഞരമ്പുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് പൊട്ടാസ്യവും
മഗ്‌നീഷ്യവും അത്യന്താപേക്ഷിതമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും
മാനസിക
സമ്മര്‍ദമകറ്റാനും നിരാശയകറ്റാനും
നാരങ്ങാ വെള്ളത്തിനു കഴിയും. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ
നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും
നാരങ്ങായ്ക്കു കഴിവുണ്ട്.
ശരീരത്തിലെ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ടകറ്റാന്‍ നാരങ്ങായെ
കൂട്ടുപിടിക്കാം.
നീര്‍ക്കെട്ടിനു
കാരണമായ യൂറിക് ആസിഡിനെ
പുറത്താക്കാന്‍ ഇതു സഹായിക്കും.
ശരീരത്തിലെ
വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാ്ര
ഗഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം.

No comments:

Post a Comment