Latest News

വിളപ്പില്‍ശാലയുടെ ഐക്യദാര്‍ഢ്യവുമായി സമരനായിക രാമന്തളി സമരപന്തലില്‍

പയ്യന്നൂര്‍: കേരളത്തിന്റെ സമര ചരിത്രത്തില്‍ മഹത്തായ ഏടുകള്‍ എഴുതി ചേര്‍ത്ത തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യവിരുദ്ധ സമരനായിക എസ് ശോഭനകുമാരി രാമന്തളി മാലിന്യ വിരുദ്ധ സമര പന്തലിലെത്തി. ജവഹര്‍ ബാ ലവേദി കണ്ണൂര്‍ ജില്ല കമ്മിറ്റി രാമന്തളി മാലിന്യവിരുദ്ധ സമര ത്തിന് ഐക്യദാര്‍ഡ്യമായി സംഘടിപ്പിച്ച കുട്ടി കളുടെ പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടകയായിട്ടാണ് വിളപ്പില്‍ശാല സമര നായിക എ സ് ശോഭനകുമാരി രാമന്തളി യിലെ അനിശ്ചിത കാല സമര പന്ത ലിലെത്തിയത്.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ മാലിന്യം വിളപ്പില്‍ശാല പ ഞ്ചായത്തില്‍ നിക്ഷേപിക്കുന്നതിനെതിരെ അന്നത്തെ വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റായ ശോ'നകുമാരിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരം ഏറെ ചര്‍ച്ച ചെയ്യപ്പട്ട സമരമായിരു ന്നു. ശോഭനകുമാരിയുടെ നേത്യത്വത്തില്‍ വിളപ്പില്‍ശാലയിലെ ജനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാറിനെതിരെയും തി രുവനന്തപുരം കോര്‍പ്പറേഷനെതിരെയും നടത്തിയ ഐതിഹാസിക സമരം ലക്ഷ്യം കണ്ടതിനു ശേഷമായിരുന്നു അവസാനിച്ചത്.തിരു വനന്തപുരം കോര്‍പ്പറേഷന്റെ വിളപ്പില്‍ശാലയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടിച്ച സമരകഥകളുടെ അനുഭവങ്ങള്‍ ശോഭനകുമാരി രാമന്തളി സമരപന്തലില്‍ വിവരിച്ചു. ഇരകള്‍ക്ക് എ വിടെയും ഒരേ മുഖമാണെന്നുംരാമന്തളി പോലെ വിളപ്പില്‍ ശാലയി ലും സ്ത്രീകളാണ് ഏറെ ദുരിതം അനുഭവിച്ചത്.കിണറുകള്‍ മലിനമാ യി. എവിടെയും അസുഖങ്ങള്‍. പെണ്‍ കുട്ടികള്‍ക്ക് വിവാഹം പോ ലുംനടക്കാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് സമര ത്തിന്റെ നേതൃത്വംഏറ്റെടുത്തു കൊണ്ട്‌സമരരംഗത്ത്എ ത്തിയ തെന്നുംഎന്റെ നേതാവ് കൂടിയായ ഉമ്മന്‍ ചാണ്ടി യായിരുന്നു അന്ന് മുഖ്യമന്ത്രി .പക്ഷെ ഭരി ക്കുന്നത് ആരെന്ന് നോക്കി യല്ല സമരം ചെയ്തതെന്നും എന്നെ പഞ്ചായ ത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ജനങ്ങളുടെ താല്പര്യവും ആരോഗ്യ സുരക്ഷയും മാത്രമെ നോക്കി യുള്ളുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.നിരാഹാര സമരം അനുഷ്ഠി ക്കുന്ന പി പി പ്രേമ നോടും വനിതാ സമരസമിതി പ്രവര്‍ത്തകരോടും അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

No comments:

Post a Comment