Latest News

രാമന്തളി സമരം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അസംബന്ധമെന്ന് കെ.സി ഉമേഷ് ബാബു

പയ്യന്നൂര്‍: മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയ റിപ്പോര്‍ട്ട് അസംബന്ധവും , അശാസ്ത്രീയവുമായ ഒന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകനും ,കവിയുമായ കെ.സി.ഉമേഷ് ബാബു പറഞ്ഞു. ഒരു ടെക്‌നോ ക്രാറ്റും ,ബഹിരാകാശ ശാസ്ത്ര കാരനുമായ എം.സി.ദത്തന്‍ 'ൂഗര്‍' പഠനത്തിന് യോഗ്യത ഇല്ലാത്ത ഒരാളാണ്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വൈദഗ്ധ്യമില്ലാത്ത ബാലിശമായ റിപ്പോര്‍ട്ടാണ്. മാലിന്യപ്ലാന്റ് പൊളിച്ച് കളയണം എന്ന് പറയുന്നതിന് പകരം അഞ്ച് തരത്തില്‍ റിപ്പയര്‍ ചെയ്യണമെന്ന് പറയുന്നതില്‍ ന്യായമില്ല. പൊളിച്ച് കളയേണ്ടത് പൊളിച്ച് കളയുക തന്നെ വേണം. മനുഷ്യരുടെ യുക്തിബോധത്തെ പരിഹസിക്കുകയാണ് വിദഗ്ധ സമിതി ചെയ്തിരിക്കുന്നത്. പുതിയ പ്ലാന്റ് പണിയുകയും, പഴയത് അടച്ചു പൂട്ടുക എന്നത് മാ ണ് ഏക പരിഹാരം ഇത് യുദ്ധകാലാടിസ്ഥാനത്തിന്‍ നടത്തണം. അതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. കെ.സി.ഉമേഷ് ബാബു പറഞ്ഞു.
കെ.പി.സി. നാരായണ പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി രാജേന്ദ്രന്‍, ആര്‍.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അറുപത്തി ആറാം ദിവസത്തിലേക്ക് കടന്നു.സമരപന്തലില്‍ നിധീഷ് കോടിയത്തിന്റെ നിരാഹാര സമരം പത്താംദിവസത്തിലേക്കും കടന്നും.
മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട പെയിന്റിംഗുകള്‍ വരച്ച് നല്‍കിയ ആര്‍ട്ടിസ്റ്റ് കെ വി ദിനേശന്റെ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സമരപന്തലില്‍ ആദരിക്കും.
നാളെ വെള്ളിയാഴ്ച വൈകുന്നേരം സമരപന്തലില്‍ ഐക്യദാര്‍ഢ്യ മറത്തു കളി അരങ്ങേറും. പാണപ്പുഴ പത്മനാ'ന്‍ പണിക്കരും എടാട്ടുമ്മല്‍ 'ാസ്‌ക്കര പണിക്കരും നേത്യത്വം നല്‍കും.15 ന് കൂടങ്കുളം ആണവവിരുദ്ധ സമരനായകന്‍ ഉദയകുമാര്‍ സമരപന്തല്‍ സന്ദര്‍ശിക്കും.

No comments:

Post a Comment