Latest News

സെന്‍കുമാര്‍ കേസ്:കോടതിയില്‍ മാപ്പു പറഞ്ഞ് സര്‍ക്കാര്‍ ഇല്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ.
കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പ്പറയുന്നതായും ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിനുവേണ്ടി ചീഫ് സെ ക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സെന്‍കുമാറിന് നിയമനം നല്‍കിയതായും കാലതാമസം ഉണ്ടായതില്‍ മാപ്പപേക്ഷിക്കുന്നതായും സത്യവാങ്മൂലത്തിനൊ പ്പം നല്‍കിയ മാപ്പപേക്ഷയില്‍ പറയുന്നു.അതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും സത്യവാ ങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
കോടതിയലക്ഷ്യ ഹരജി നാ ളെ പരിഗണിക്കാനിരിക്കെയാണ് മാപ്പപേക്ഷസമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയ പു നഃപരിശോധനാ ഹരജി പിന്‍ വലിക്കാന്‍അനുമതിനല്‍കണമെ ന്നുംഅപേക്ഷയില്‍ആവശ്യപ്പെട്ടു.
അതേസമയം സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍നിയമസഭയില്‍ പറഞ്ഞു. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോ റിറ്റിയില്‍ അടയ്ക്കാനാണ് സു പ്രീം കോടതി ആവശ്യപ്പെട്ടത്. കേസില്‍ സര്‍ക്കാര്‍ മാപ്പ് പറ ഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്വീകരിച്ചത് നിയമപരമായ നടപടികള്‍ മാ ത്രം.ആവശ്യമായ വിശദീകര ണം കോടതിയില്‍നിന്നുതേടു കമാ ത്രമാണ് ചെയ്തത്. വിധി യോട് സര്‍ക്കാര്‍ ഒരു ഘട്ടത്തി ലും അ നാദരവ് കാട്ടിയിട്ടി ല്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.സെന്‍കുമാറിനെ മാറ്റിയത് തക്കതായ കാരണ ങ്ങളുണ്ടായിരുന്നതിനാലാണ്. സര്‍ ക്കാ രി ന്റെ സാമന്യ ബുദ്ധി ക്കുനിരക്കുന്നകാര്യങ്ങളാണ് ചെ യ്തതെന്നും അദ്ദേഹം പറ ഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേ ണ്ട ആവശ്യ മില്ലെന്നും മുഖ്യമ ന്ത്രി വ്യക്തമാ ക്കി. ടിപി. സെന്‍ കുമാര്‍ കേസി ല്‍ സുപ്രീം കോടതി സര്‍ക്കാ രിന് പിഴവിധി ച്ചസംഭവം സഭനിര്‍ ത്തി വ ച്ച് ചര്‍ ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്ര തി പക്ഷ ത്തുനിന്ന് കെ. മുരളീ ധരനാണ് അടിയന്തരപ്രമേയ ത്തിന് നോട്ടീസ് നല്‍കി യത്.

No comments:

Post a Comment