Latest News

'നിലാവറിയാതെ'.......... ചിത്രീകരണം പുരോഗമിക്കുന്നു

കാഞ്ഞങ്ങാട്ടെ ഏച്ചിക്കാനം തറവാട്. വടക്കുംനാഥനടക്കം നിരവധി ചിത്രങ്ങളുടെ പശ്ചാത്തലമാണവിടം. ഇപ്പോള്‍ സിനിമാ ചിത്രീകരണം നാട്ടുകാര്‍ക്കവിടെ ഒരു പുതുമയേ അല്ല. എന്നാല്‍ ഇതുവരെ നടന്ന ചിത്രീകരണം പോലെയല്ല ഇപ്പോള്‍ നടക്കുന്നത്. തറവാടിനെ പൂര്‍ണ്ണമായും ഉപയോഗിച്ച് അതിന്റെ അന്തസത്ത ഉയര്‍ന്നു നില്‍ക്കുന്ന ചിത്രം. ചിത്രത്തിന്റെ പശ്ചാത്തലം തന്നെ തറവാടാണ്. ''നിലാവറിയാതെ''... പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, നല്ല സംവിധായകരുടെ കൂടെ നിരവധി സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ച
ഉല്‍പല്‍ വി.നായനാര്‍ ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണിത്.
തറവാട്ടുമുറ്റത്ത് മന്ത്രവാദകളത്തിനുമുന്നില്‍ ചുവന്ന പട്ടുപുതച്ച് താടിയും മുടിയും നീട്ടിവളര്‍ത്തിയിരിക്കുന്ന മന്ത്രവാദി. തുളസിത്തറക്കപ്പുറത്തു നിന്നും ഊരിപ്പിടിച്ച ഉറഞ്ഞ വാളുമായി വിറച്ചു തുള്ളി വരുന്ന പൊക്കന്‍. തറവാട്ടു പടിയില്‍ നില്‍ക്കുന്ന കേളുവിനെ നോക്കി അരിശം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു. പിന്നീട് രാമനെശ്മാനനെ നോക്കി അങ്ങോട്ടു തിരിയുന്നു. തറവാട്ടംഗങ്ങളും നാട്ടുകാരുമടങ്ങിയ ഒരു മന്ത്രവാദ രംഗമാണവിടെ ചിത്രീകരിക്കുന്നത്. ഏച്ചിക്കാനം തറവാട്ടിനെയും ആളുകളെയും ഇരുനൂറുവര്‍ഷം മുമ്പുള്ള ഒരു കഥയുടെ ചലച്ചിത്രാവിഷ്‌കാരത്തിനായി മാറ്റിയെടുത്തിരിക്കുകയാണ് സംവിധായകന്‍.
ഇരുനൂറുവര്‍ഷം മുമ്പെ വടക്കെ മലബാറിലെ തുളുനാടിന്റെ പശ്ചാത്തലത്തില്‍ ജാതീയപരമായ ആചാരങ്ങളുടെ പേരില്‍, ആചാരങ്ങളെ ജാതീയപരമായി നോക്കിക്കണ്ടപ്പോള്‍ ഒരു തറവാടിനു നേരിടേണ്ടി വന്ന ദുരന്തം. അതാണ് കഥാ തന്തു. ഹരിക്കോട്ടുതറവാട്ടിലെ കാരണവരായ രാമനെശ്മാന്റെ വിശ്വസ്തനായ കാര്യസ്ഥന്‍ പൊക്കനിലൂടെയാണ് കഥ നീങ്ങുന്നത്. മുപ്പതിലധികം കഥാപാത്രങ്ങള്‍...
രാമനശ്മാനന്‍ ആയി സന്തോഷ് കീഴാറ്റൂരും, പൊക്കനായി ബാലയും, കേളുവായി
സുധീര്‍ കരമനയും, കാലിയാന്‍ കൊട്ടനായി ശ്രീകുമാറും, അമ്പാടിയായി ഇന്ദ്രന്‍സും, പാറ്റയായി അനുമോളും വേഷമിടുന്നു. വെള്ളുങ്ങന്‍, വെള്ളച്ചി അങ്ങനെ തുടങ്ങുന്നു മറ്റു കഥാപാത്രങ്ങള്‍...
സുധീര്‍ കരമനയുടെ കേളു മുഴുനീള കഥാപാത്രമാണ്. ഉല്‍പല്‍ കഴിഞ്ഞ വര്‍ഷം കഥ പറഞ്ഞപ്പോള്‍
ഏറെ ഇഷ്ടപ്പെടുകയും 2017ലെ കൊടുത്തിട്ടുള്ള
നല്ല പ്രൊജക്ടായി സ്വീകരിക്കുകയും ചെയ്തു. ഒരു കാലഘട്ടത്തെ അന്നത്തെ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍ ഇപ്പോഴത്തെ കാലഘട്ടത്തിലുള്ള സാമൂഹിക രീതിയുമായി ബന്ധിപ്പിക്കുകയാണ്. ഇന്നുനടക്കുന്ന കാര്യങ്ങള്‍ പലതും അന്നത്തെ കാലഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്നാണ് ഈ ചിത്രത്തില്‍ സംവിധായകന്‍ അന്വേഷിക്കുന്നത് എന്നദ്ദേഹം പറയുന്നു.
തുളുനാടന്‍ ക്രിയേഷന്‍സിന്റെ
ബാനറില്‍ ബിജു മത്തായി, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ
സുരാജ് മാവിലയാണ്. ഛായാഗ്രഹണം സജന്‍ കളത്തില്‍..
ഗാനരചന കൈതപ്രം, കെ.വി.എസ്-കണ്ണപുരം, സംഗീതം
കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ചമയം രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം ക
ുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, കലാസംവിധാനം
മനുജഗത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപാലകൃഷ്ണന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ കമല്‍ പയ്യന്നൂര്‍,
രാജീവ് കൃഷ്ണ, പ്രൊഡക്ഷന്‍
കണ്ട്രോളര്‍ പ്രമോദ് കുന്നത്തു പാലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്
മോഹന്‍ രാജ്,
എഡിറ്റിങ്ങ് പി.സി.മോഹനന്‍,
പി.ആര്‍.ഒ ബിജു പുത്തൂര്.

No comments:

Post a Comment