Latest News

പഞ്ചായത്തിന്റെ അധികാരം ഭരണസമിതി തിരിച്ചറിയണം-സി.പി. ജോണ്‍

രാമന്തളി: എഴുപത്തിനാലാം ഭരണഘടനാ ഭേദഗതിയോടെ ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈവന്ന അധികാരം എന്താണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാമന്തളി പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു.
മറ്റേതൊരു ഭരണഘടന സ്ഥാപനങ്ങളെയും പോലെ ഗ്രാമപഞ്ചായത്തിനും വിപുലമായ അധികാരങ്ങളുണ്ടെന്നും അതനുസരിച്ച് രാമന്തളി നാവല്‍ അക്കാദമി പരിസരത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനും മലിനീകരണ വിരുദ്ധ സമരത്തിനും പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമന്തളിയിലെ ജനാരോഗ്യ സംരക്ഷണസമിതി നാവിക അക്കാദമി പരിസരത്ത് നടത്തിവരുന്ന സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കുമാര്‍ രാമന്തളി അധ്യക്ഷത വഹിച്ചു. വി.കെ. രവീന്ദ്രന്‍, കൊടക്കല്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
നേവല്‍ പ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നട ത്തുന്ന മാലിന്യ വിരുദ്ധ സമരം എഴുപത്തി ഒന്നാം ദിവസത്തിലേക്ക് കടന്നു.സമരപന്തലില്‍ പിപി പ്രേമന്റെ നിരാഹാര സമരം ആറാം ദി വസത്തിലേക്ക് കടന്നു.സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെ നിരവധി പേര്‍ സമരപന്തലിലെത്തി.പരിസ്ഥിതി പ്രവര്‍ത്തകന്‍ സി വിശാലാക്ഷന്‍ മാസ്റ്റര്‍ സമരപന്തലിലെത്തി. വിദഗ്ധ സമിതി റിപ്പോ ര്‍ട്ടില്‍ പ്രതിഷേധിച്ച് അധികൃതരുടെ കണ്ണുതുറക്കാന്‍ സമരസമിതി മഹിള വിഭാഗം ഇന്നലെ ഉച്ചയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ കരിനിയമ പ്രകാരം കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് പത്തിന് നാളെ രാവിലെ പത്ത് മണിക്ക് സമരക്കാര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ബി.കെ.എം. ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും.
സമരത്തിന് ഐക്യദാര്‍ഡ്യവുമായി തിരുവനന്തപുരം വിളപ്പില്‍ സമരനായിക ശോഭന കുമാരി ഇന്ന് വൈകുന്നേരം നാല് മണിക്ക് സമരപന്തലല്‍ സന്ദര്‍ശിക്കും.

No comments:

Post a Comment