Latest News

ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി ഹക്കീംവധം: സി.ബി. ഐ വിശദീകരണം നല്‍കി

പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ കോടതി ഉത്തരവ് സി.ബി.ഐ പാലിക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സി.ബി.ഐ അഭിഭാഷകന്‍ വിശദീകരണം നല്‍കി.
റിമാന്റില്‍ കഴിയുന്ന നാലുപേരെയും നാര്‍കോ അനാലിസ്-പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ സി.ബി.ഐ നല്‍കിയ പരാതിയില്‍ സി.ജെഎം കോടതി അനുവാദം നല്‍കിയിട്ടും ഉത്തര വ് പാലിക്കുന്നില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഹരജി ഹൈ ക്കോടതി പരിഗണിക്കവെയാണ് സി.ബി.ഐ അഭിഭാഷകന്‍ വിശദീകരണം നല്‍കിയത്.
പരിശോധനക്ക് വിവിധ ലാ ബുകളിലേക്ക് ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ടെന്നും അതിനുള്ള മറുപടിക്ക് കാത്തിരിക്കുകയാണെന്നും വാക്കാല്‍ കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു. റിമാന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു

No comments:

Post a Comment