Latest News

കളരി ചിത്രകലാ ക്യാമ്പ് തുടങ്ങി

പയ്യന്നൂര്‍: കേരള ലളിത കലാ അ ക്കാദമിയുടെയും വെള്ളൂര്‍ ജവഹര്‍ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രകലാ ക്യാമ്പ് കളരി വെള്ളൂര്‍ ജവഹര്‍ വായനാശാലയില്‍ ആരംഭിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌സി.സത്യപാലന്‍ ക്യാ മ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഭാസ്‌കരന്‍ അ ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി. പുരുഷോത്തമന്‍,സ്വാഗതവും ഇ.അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വാസവന്‍ പയ്യട്ടം, കെ.പി. രാമകൃഷ്ണന്‍, ഷൈ ജു കെ.കെ. എന്നീ ചിത്രകാരന്മാര്‍ പരിശീലനം നല്‍കും. സമാപന സമ്മേളനത്തില്‍ ല ളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

No comments:

Post a Comment