Latest News

ഓട്ടോയിടിച്ച് പരുക്കേറ്റ മലയാളിയെ മംഗലാപുരത്ത് കൊള്ളയടിച്ചു

പയ്യന്നൂര്‍: ഓട്ടോയിടിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മലയാളിയായ ഇഞ്ചി കര്‍ഷകനെ കൊള്ളയടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കര്‍ണ്ണാടക ഷി മോഗയില്‍ ഇഞ്ചി കര്‍ഷകനായ പുളിങ്ങോം ഇടവരമ്പിലെ ടി.എ. ജിജി(33)നാണ് മംഗലാപുരത്ത് കൊള്ളയടിക്കപ്പെട്ടത്.
നാട്ടിലേക്ക് വരാന്‍ വേണ്ടി മംഗലാപുരം റെയില്‍വെസ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന ജിജിനെ ഓട്ടോ ഇടിച്ചിടുകയായിരുന്നു.
പരുക്കേറ്റ ജിജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെ ന്ന വ്യാജേന ഓട്ടോയില്‍ കയറ്റു കയും ബോധരഹിതനായ ജിജി നെ ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ കൊണ്ട് തള്ളിയശേഷം കയ്യിലുണ്ടായിരുന്ന പണവും മൊബൈ ല്‍ ഫോണും കവരുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് താന്‍ കൊള്ളയടിക്കപ്പെട്ടതായി ജിജിന് മനസ്സിലായത്.
കടുത്ത വേദനയനുഭവപ്പെട്ട ജിജിന്‍ നാട്ടിലേക്ക് വരാന്‍ വണ്ടിക്കൂലിപോലുമില്ലാതെ ഉദാരമതികളുടെ സഹായത്തോടെ ഇന്ന് രാവിലെ പയ്യന്നൂരിലെത്തുകയും പയ്യന്നൂരിലെത്തിയ ശേഷം സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
രാത്രികാലങ്ങളില്‍ മംഗലാപുരത്ത് മലയാളികള്‍ കൊള്ളയടിക്കപ്പെടുന്നത് പതിവാ യി മാറിയിടുണ്ട്.

No comments:

Post a Comment