Latest News

അനുസ്മരണം വെള്ളിയാഴ്ച

പയ്യന്നൂര്‍: സമന്വയ പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ വലപ്പാട് ശ്രീധരന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. പന്ത്രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് കൊറ്റിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പണ്ഡിറ്റ് വാമനനന്‍ മാസ്റ്റര്‍ സ്മാരക കഥാപ്രസംഗ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ കണ്ണൂര്‍ രത്‌നകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനന്‍, എ.വി. ശശിധരന്‍, എം.ആര്‍. പയ്യട്ടം, സമന്വയ സെക്രട്ടറി രാമകൃഷ്ണന്‍ കെ, ഹനീഫ പെരിങ്ങോം, സി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. പ്രൊഫ. ടി. പി. ശ്രീധരന്‍ അധ്യക്ഷനായിരിക്കും. ബാബു കോടഞ്ചേരി നന്ദി പറയും. തുടര്‍ന്ന് നദിയ നാരായണന്‍ രണഭൂമി കഥാപ്രസംഗം അവതരിപ്പിക്കും.

No comments:

Post a Comment