Latest News

പയ്യന്നൂരില്‍ അഗ്രിഫെസ്റ്റ് തുടങ്ങി

പയ്യന്നൂര്‍: കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയും മമ്പലം കര്‍ഷകശ്രീ സ്വാശ്രയ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പയ്യന്നൂര്‍ അഗ്രിഫെസ്റ്റ് തുടങ്ങി.മെയ് ഇരുപത്തിനാലുവരെ നഗരസഭാ സ്റ്റേഡിയത്തിലാണ് ഫെസ്റ്റ്.
പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് വരെയായിരിക്കും. ഫെസ്റ്റിന്റെ ഭാഗമായി ടൗണില്‍ വിളംബര ഘോ ഷയാത്ര നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ നടന്‍ അനൂപ് ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു.ടി.ഐ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വത്സന്‍പനോളി,പി.ശശിധരന്‍, ടി. നാരായണന്‍, പി. സന്തോഷ്, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ദിവസവുംവൈകുന്നേരം ഏഴുമണിക്ക് വിവിധ പരിപാടികള്‍ നടക്കും.
ഇന്ന് സിനിമ കരോക്കെ ഗാ നമത്സരം, നാളെ റെഡ്ബാന്റ് കാ ലിക്കറ്റിന്റെ ബാന്റ് സ്റ്റൈല്‍ ഡാ ന്‍സ്, എട്ടിന് തിങ്കളാഴ്ച കോമഡിസ്‌കിറ്റ്, ഒമ്പതിന് ചൊവ്വാഴ്ച ഡാന്‍സ് ധമാക്ക, പത്തിന് ബുധനാഴ്ച ഗാനമേള, പതിനൊന്നിന് വ്യാഴാഴ്ച ചരടുകുത്തികോല്‍ക്കളി, പന്ത്രണ്ടിന്‌വെള്ളിയാഴ്ച കളരിപ്പയറ്റും നാടന്‍പാട്ടും, പതിമൂന്നിന് ശനിയാഴ്ച സംഗീതശില്‍പം,പതിനാലിന് മൈലാഞ്ചിയിടല്‍ മ ത്സരവും തിരുവാതിര മത്സരവും, പതിനഞ്ചിന് തിങ്കളാഴ്ച മാപ്പിള കരോക്കെ ഗാനമത്സരം, പതിനാറിന് ഇശല്‍നിലാവ്, പതിനേഴിന് കുട്ടിപ്പട്ടുറുമാല്‍ ടീം, പതിനെട്ടിന് മ്യൂസിക് നൈറ്റ്, പത്തൊമ്പതിന് ഗാനമേള, ഇരുപതിന് മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ ലതാജി നൈറ്റ്, ഇരുപത്തിയൊന്നിന് നാല് മണിക്ക് പായസ മത്സരം, ഏഴുമണിക്ക് നോവിന്റെ സംഗീതം, ഇരുപത്തിരണ്ടിന് പൂരക്കളി, ഇരുപത്തിമൂന്നിന് ഗസല്‍ നൈറ്റ്, ഇരുപത്തിനാലിന് മധുരമെന്‍ മാപ്പിളപ്പാട്ട്എന്നിവ നടക്കും.
മത്സര ഇനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സംഘാടകസമിതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-8086587233.

No comments:

Post a Comment