Latest News

കുടിവെള്ള വിതരണവുമായി എട്ടിക്കുളം ബിസ്മില്ലക്ലബ്ബ്

പയ്യന്നൂര്‍:രാമന്തളി പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ കുടിവെള്ള വിതരണം നടത്തി ശ്രദ്ധേയമാവുകയാണ് എട്ടിക്കുളം ബിസ്മില്ല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. വര്‍ഷങ്ങളായി കുടിവെള്ള വിതരണം നടത്തുന്ന ക്ലബ്ബ് ഇപ്പോള്‍ സ്വന്തമായ ടാങ്കില്‍സ്വന്തം കിണറ്റില്‍ നിന്ന് വെള്ളം നിറച്ച് വിതരണം ചെയ്യുകയാണ്. രാവിലെ അഞ്ചരമണിക്ക് ആരംഭിക്കുന്ന കുടിവെള്ള വിതരണം രാത്രി ഏഴുമണിവരെ തുടരും.
ദിവസം അരലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്തുവരുന്നുണ്ട്.രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന എട്ടിക്കുളം മേഖലയിലാണ് ഇവര്‍ പ്രധാനമായും കുടിവെളളമെത്തിക്കുന്നത്. നാല് വാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തുകാര്‍ക്ക് സര്‍ക്കാര്‍ കുടിവെള്ള ടാങ്കര്‍ ലോറികളെ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല.

No comments:

Post a Comment