Latest News

നാവിക ട്രെയിനിയുടെ മരണം: രണ്ട് കേഡറ്റുകളെ പോലീസ് ചോദ്യം ചെയ്തു

പയ്യന്നൂര്‍: നാവിക അക്കാദമിയുടെ കെട്ടിടത്തില്‍ നിന്ന് ഓഫീസര്‍ ട്രെയിനി ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശ വിധേയരായ ഉത്തരേന്ത്യന്‍ കാഡറ്റുമാരായ പി.യു. ചൗധരി, വിശാല്‍ പാ ണ്‌ഡെ എന്നിവരെ പയ്യന്നൂര്‍ എ സ്.ഐ. കെ.പി. ഷൈന്‍ ചോദ്യംചെയ്തു.
ഇരുവരുടെയും നിരന്തര പീ ഡനത്തെ തുടര്‍ന്നാണ് മരിക്കുന്നതെന്ന് നേവി ഓഫീസര്‍ ട്രെയിനിയായ മലപ്പുറം തിരൂര്‍ താനാല്ലൂരിലെ സൂരജ് ഗൂഡപ്പ(25) ആ ത്മഹത്യാ കുറിപ്പ് എഴുതിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാ ടിയത്. ഗുരുതരമായി പരുക്കേറ്റ സൂരജ് ഗൂഡപ്പ തൊട്ടടുത്ത ദിവ സം പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരനും ബന്ധുക്കളും പോലീസില്‍ പരാതി നല്‍ കിയിരുന്നു. പരിശീലനത്തിനിടെ ചിലര്‍ക്കുവേണ്ടി കേഡറ്റുമാരായ പി.യുചൗധരിയും വിശാല്‍ പാ ണ്‌ഡെയും നിരന്തരം ശാരീരികമായും മാനസികവുമായും പീ ഡിപ്പിക്കുകയായിരുന്നുവെന്ന് സൂര ജ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.
സംഭവം നടക്കുന്നതിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് വിവരം പറയുകയും ചെയ്ത സാഹചര്യത്തി ലാണ് ബന്ധുക്കള്‍ അധികൃതര്‍ ക്കെതിരെ പോലീസില്‍ പരാ തി യുമായി എത്തിയത്. ആത്മഹത്യാപ്രേരണക്ക് 306-ാം വകുപ്പ് പ്ര കാരം കേസെടു ത്ത പോലീസ് ഇരുവരെയും ഇന്നലെ വിശദമാ യി ചോദ്യം ചെയ്തു. കൂടുത ല്‍തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ശക്തമായ നിയമ നടപടിക്ക് വിധേയമാകും വിധം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് നാവി കപോലീസ്‌കേസന്വേഷണം ഊ ര്‍ജ്ജിതമാക്കാന്‍ നീക്കം തുടങ്ങി.

No comments:

Post a Comment